തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് പീഡനം. ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസൻ എന്നയാളെ പോസ്കോ കേസിൽ പൊലീസ് അറസ്റ്റു ചെയ്തു. ട്യൂഷൻ സെന്ററിൽ വെച്ച് പ്രതിയായ പ്രഭാസൻ ഒരു കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥി സ്കൂളിൽ അധ്യാപികയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തു വന്നത്. ഇയാളെ ചോദ്യം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇയാൾക്കെതിരെ ഇതിനു മുമ്പും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു എന്ന് പ്രദേശ വാസികൾ പറയുന്നു. നിലവിൽ പ്രതി പാങ്ങോട് പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാർക്കൂർ സർക്കാർ സ്‌കൂളിലെ അധ്യാപകരായ ചിന്നച്ചാമി, പ്രകാശ്, അറുമുഖം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

Post a Comment