നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു


നാടക-സിനിമാ നടൻ എ.പി. ഉമ്മർ(89) അന്തരിച്ചു. വെള്ളിപറമ്ബ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം.നാടകസംവിധായകൻ, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മർ. ‘അന്യരുടെ ഭൂമി’യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം ‘ഒരു വടക്കൻ വീരഗാഥ’യിലെ കൊല്ലന്റേതാണ്. അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാൻ സെബാസ്റ്റിയൻ പുരസ്കാരം നേടി. ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയർ ലാബ് ടെക്നീഷ്യൻ, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുള്‍ അസീസ് (ശ്രീജിത്ത്-ഒമാൻ).മരുമക്കള്‍: രാജേഷ് (മ്യുസിഷ്യൻ), ബിന്ദു (വ്യവസായ ഓഫീസർ, കാസർകോട്), അപ്പുണ്ണി (എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ), ഷമീന (യു.എ.ഇ. എക്സ്ചേഞ്ച്).

Post a Comment

Previous Post Next Post

AD01

 


AD02