ചന്ദനമോഷണത്തിന് രണ്ട് പേർ അറസ്റ്റിൽ


13 കിലോഗ്രാം ചന്ദനമുട്ടികൾ, 6.5 കിലോഗ്രാം ചെത്ത് പൂളുകൾ എന്നിവ സ്കൂട്ടിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നും രണ്ട്  പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കുറ്റ്യാട്ടൂർ പാവന്നൂർ കടവിലെ ഷബീന മൻസിലെ എം പി അബൂബക്കർ, ബദരിയ മൻസിലെ സി കെ അബ്ദുൾ  നാസർ എന്നിവരെയാണ്    തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി വി സനൂപ്കൃഷ്ണൻ്റെ  നിർദ്ദേശപ്രകാരം  ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ , സ്പെഷ്യൽ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി  രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ഫാത്തിമ, എ സി ജംഷാദ്, സുജിത്ത് രാഘവൻ, വാച്ചർന്മാരായ സി കെ അജീഷ്, ആർ കെ രജീഷ്,  അഖിൽ ബിനോയ് എന്നിവർ ചേർന്ന് പിടികൂടിയത്. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട് കണ്ണൂർ III കോടതി മുമ്പാകെ ഹാജറാക്കും.

Post a Comment

Previous Post Next Post

AD01

 


AD02