കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കഴുത്തിന്റെ പിന്നിലാണ് സുരേഷിന് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് വാഴത്തോട്ടത്തിൽ വച്ച് കർഷകനും ആനയാംകുന്ന് സ്വദേശിയുമായ സുരേഷിന് പൊള്ളലേറ്റത്. വൈകിട്ടോടെയാണ് കഴുത്തിന് പിന്നിൽ പൊള്ളലേറ്റതായി സുരേഷിന് മനസ്സിലായത്. കോഴിക്കോട് മുക്കത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയത്തോടെയാണ് സൂര്യാഘാതം ഏറ്റതായി ഡോക്ടർ സ്ഥിരീകരിച്ചത്. രണ്ടു ദിവസം പൂർണ്ണമായും വിശ്രമിക്കണം എന്ന് ഡോക്ടർ സുരേഷിനോട് നിർദ്ദേശിച്ചു. സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിലടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശമുണ്ട്. 2025 മാർച്ച് 11ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 35°C വരെയും; വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33 °C വരെയും; ഇടുക്കി ജില്ലയിൽ 32 °C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 11ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment