കള്ളങ്ങൾക്ക് പിന്നാലെ കള്ളങ്ങൾ മാത്രം പറയുന്ന മുഖ്യമന്ത്രിയുടെ അടുത്ത നുണയും പൊളിഞ്ഞിരിക്കയാണ്. എഐ കവല എന്ന ഇൻസ്റ്റഗ്രാം പേജിൽ മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാരോടൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ നീക്കം ചെയ്തത് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പൊലീസിന് 9 പരാതികൾ ലഭിച്ചിരുന്നതായും ആ പരാതിയുടെ അടിസ്ഥാനത്തിലാണ് മെറ്റക്ക് കൈമാറിയതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ കോൺഗ്രസിന്റെ സൈബർ വിങ്ങ് ആണെന്ന് ക്രിയേറ്റർ അഭിജിത് ഇന്നലെ ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡിജിപിയുടെ വെളിപ്പെടുത്തൽകേന്ദ്ര ഗവൺമെന്റിന്റെ നിയമപരമായ നോട്ടീസിനെ തുടർന്നാണ് മെറ്റ ഈ റീൽ ഇന്ത്യയിൽ നിരോധിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 1.78 കോടിയിലധികം ആളുകളാണ് ഈ റീൽ ഇൻസ്റ്റാഗ്രാമിൽ കണ്ടിരുന്നത്. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “മോഹൻലാലിനെയും തമിഴ് നടൻ വിജയിയേക്കാളും നന്നായി ഞാൻ ഡാൻസ് ചെയ്യുന്ന വീഡിയോ” എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മെറ്റ ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു






0 Comments