ഹോളി: ഓഹരി വിപണിക്കും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും അവധി

 ഹോളി ആഘോഷം പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകള്‍ക്കും അവധി ബാധകമാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ)എന്നിവയും ഇന്ന് പ്രവര്‍ത്തിക്കില്ല.


ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മാര്‍ച്ച് 31നും വിപണിക്ക് അവധിയാണ്. വിവിധ ആഘോഷങ്ങളുടെയും മറ്റും ഭാഗമായി ഈ വര്‍ഷം 14 ദിവസമാണ് വിപണിക്ക് അവധിയുള്ളത്. അതുപോലെ, നിരവധി സംസ്ഥാനങ്ങളിലെ ബാങ്കുകളും ആഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് അവധിയാണ്. ഇടപാടുകൾ നടത്തേണ്ടവർക്ക് ഡിജിറ്റൽ ബാങ്കിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാം.

ത്രിപുര, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ ഹോളി ആഘോഷങ്ങൾ തുടരുന്നതിനാൽ ബാങ്കുകൾ ഒരു ദിവസം കൂടി അടച്ചിടും. മണിപ്പൂരിൽ യോസാങ്ങിന്റെ രണ്ടാം ദിവസവും ബാങ്കുകൾ അടച്ചിടും.

ബാങ്ക് അവധിയുള്ള സംസ്ഥാനങ്ങൾ

ഗുജറാത്ത്
ഒഡീഷ
ചണ്ഡീഗഡ്
സിക്കിം
അസം
ഹൈദരാബാദ് (ആന്ധ്ര പ്രദേശ്, തെലങ്കാന)
അരുണാചൽ പ്രദേശ്
രാജസ്ഥാൻ
ജമ്മു
പശ്ചിമ ബംഗാൾ
മഹാരാഷ്ട്ര
ന്യൂഡൽഹി
ഗോവ
ബീഹാർ
ഛത്തീസ്ഗഡ്
മേഘാലയ
ഹിമാചൽ പ്രദേശ്
ശ്രീനഗർ

ഇടപാടുകൾക്ക് രജിസ്റ്റർ ചെയ്ത ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, എസ്എംഎസ് ബാങ്കിംഗ്, വാട്ട്‌സ്ആപ്പ് ബാങ്കിംഗ് എന്നിവയിലൂടെ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്കായി തുടർന്നും സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

Post a Comment

Previous Post Next Post

AD01

 


AD02