ചാലോട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥി മരിച്ചു. മുട്ടന്നൂർ കോൺകോഡ് കോളേജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥി കെ ടി റസൽ (19) ആണ് മരിച്ചത്. വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി കെ അബ്ദുൽ റസാഖ്- സലീന ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച രാവിലെ ഒൻപതോടെ പനയത്താം പറമ്പിന് അടുത്ത് മത്തിപ്പാറയിൽ വച്ചാണ് അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ: റയാൻ (വട്ടിപ്രം യു.പി സ്കൂൾ വിദ്യാർഥി). ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മട്ടന്നൂർ പാലോട്ട് പള്ളി കബർസ്ഥാനിൽ.

Post a Comment