മലപ്പുറം: കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പീഡന പരാതിയുമായി മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപിക. മലപ്പുറം വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും കെപിഎസ്ടിഎ നേതാവുമായ മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പരാതി നൽകിയത്. അക്ബർ അലിയുടെ കുടുംബം നടത്തുന്ന സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിച്ചെന്നും അധ്യാപിക പറയുന്നു. 2022-ലായിരുന്നു പീഡനശ്രമം. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment