ബിജെപി – ആർഎസ്എസ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ മതേതര പാർട്ടികൾ അണിനിരക്കണമെന്ന് പ്രകാശ് കാരാട്ട്. മഹാരാഷ്ട്രയിൽ സിപിഐഎം സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം പോളിറ്റ് ബ്യൂറോ കേന്ദ്ര കോർഡിനേറ്റർ. മഹാരാഷ്ട്രയിൽ വർഷം തോറും ജീവനൊടുക്കുന്ന കർഷകരുടെ കണക്കുകൾ ആശങ്ക ഉയർത്തുന്നതാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ കേന്ദ്ര കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനത്തെ കർഷകർ കാലങ്ങളായി ദയനീയാവസ്ഥയിലാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. പർഭണിയിൽ പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. ബിജെപിയുടെ പിന്നിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രമാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. ഇതിനെതിരെ എല്ലാ മതേതര പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഡോ അശോക് ധാവളെ, എംഎൽഎ വിനോദ് നിക്കോളെ, ജെപി ഗാവിത്, ഉദയ് നർക്കർ, മുൻ എംഎൽഎ നരസയ്യ ആദം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സിപിഐഎം ജില്ലാ പ്രതിനിധികളായ പി കെ ലാലി , രതീഷ് കുമാർ തുടങ്ങി നിരവധി മലയാളി പാർട്ടി പ്രവർത്തകരും സമ്മേളനവേദിയിൽ സജീവമായിരുന്നു.

Post a Comment