കണ്ണൂർ: ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വനിതാ ജയിലിലാണ് വൻ സുരക്ഷാവീഴ്ച്ചക്ക് വഴിവെക്കാവുന്ന സംഭവമുണ്ടായത്. മാർച്ച് 1 രാത്രി 11.15 ഓടെയാണ് വനിതാ ജയിലിന് ഏകദേശം 25 മീറ്റർ മുകളിലായി ഡ്രോൺ പോലുള്ള ഇലക്ട്രിക് ഉപകരണം പറത്തിവിട്ടത്. സംഭവം ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലധികാരികൾക്ക് റിപോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ വനിതാ ജയിൽ സുപ്രണ്ട് റംലാബീവി ടൗൺ പോലീസിൽ പരാതി നൽകിയത്.

Post a Comment