മാടത്തിയിൽ എൽ, പി സ്കൂളിൽ വിജയാരവം സംഘടിപ്പിച്ചു.

 



ഇരിട്ടി  ഉപജില്ലാ സ്കൂൾ കലോത്സവത്തിൽഫസ്റ്റ് റണ്ണറപ്പ് നേടിയ

മാടത്തിയിൽ എൽ. പി സ്കൂളിലെ കലാ പ്രതിഭകൾക്കുള്ള അനുമോദനവും   വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.തുടർച്ചയായി മൂന്നാം വർഷമാണ് മാടത്തിയിൽ എൽ .പി സ്കൂളിന് മികച്ച വിജയം ലഭിക്കുന്നത്

എൽ .പി വിഭാഗം അറബിക് കഥാകഥനം മത്സരത്തിൽസബ് ജില്ലയിൽ ഒന്നാം സ്ഥാനം ആയിഷ റുസൈന എന്ന വിദ്യാർത്ഥിക്ക് ലഭിച്ചു.

മാടത്തിയിൽ എൽ. പി സ്കൂൾ അങ്കണത്തിൽ നടന്നകലാപ്രതിഭകളൾക്കുള്ള അനുമോദനംപായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ : വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു

സ്കൂൾ പിടിഎ പ്രസിഡണ്ട് സജീഷ്. പി അധ്യക്ഷതവഹിച്ചു

ഗ്രാമപഞ്ചായത്ത്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പവിത്രൻ പായം ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ  , സ്കൂൾ മാനേജർ  പിസി ചന്ദ്രമോഹനൻ, പ്രധാനാധ്യാപിക രേഷ്ന പി കെ,

മുൻ പഞ്ചായത്ത് മെമ്പർ സാജിദ് പി , സ്റ്റാഫ് സെക്രട്ടറി 

കെ ഷൗക്കത്തലി മാസ്റ്റർ പി ടി എ  വൈസ് പ്രസിഡണ്ട് അർച്ചന ദ്വിഭാഷ് , മദർ പി ടി എ പ്രസിഡണ്ട് സിന്ധു, അമിത് ചന്ദ്ര  എന്നിവർ വിജയികളെ  അനുമോദിച്ചു .തുടർന്ന് വിജയാരവം വിജായാഘോഷ റാലി നടന്നു.



Post a Comment

0 Comments