ഗർഭപാത്രം നീക്കം ചെയ്തതിനു പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി




കോഴിക്കോട് '. കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശിനി മരിക്കുകയായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ശസ്ക്രിയക്കിടെ ചികിത്സാപ്പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചു. ഗർഭപാത്രം നീക്കുന്നതിനിടെ കുടൽ മുറിഞ്ഞിരുന്നു. കുടലിന് പോറൽ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ തന്നെ പറഞ്ഞുവെന്ന് കുടുംബം പറയുന്നു. പിന്നീട് ആന്തരികാവയവങ്ങളിൽ ഒന്നാകെ അണുബാധയുണ്ടായി. അതിന് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല. 

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02