മദ്യനികുതി ഇളവ്: യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ല, ധനബില്ല് അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്ന് എ കെ ബാലൻ


വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി എ കെ ബാലൻ. യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ധന ബില്ല് അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നും നയം പ്രഖ്യാപിച്ചചതിനു ശേഷം മാത്രമെ ധനബില്ല് അവതരിപ്പിക്കാൻ പാടൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബജറ്റിലൂടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും എ കെ ബാലൻ പറഞ്ഞു. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധന ബില്ല് അവതരിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് എതിർപ്പ് നിലനിൽക്കേ തന്നേ മദ്യനികുതി ഇളവിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. ജൂലായ് ഒന്നിനു ബിൽ നിയമസഭയിൽ അവതരിപ്പിക്കും.



إرسال تعليق

0 تعليقات