സൈനിക് ശിക്ഷൺ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2025-27 അധ്യയന വർഷത്തേക്കുള്ള +1 പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം. കേരള ഹയർസെക്കൻഡറി തലത്തിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാവുന്നതാണ്. മെഡിക്കൽ എൻജിനീയറിങ് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി പ്രത്യേക ക്ലാസുകൾ നൽകുന്നതായിരിക്കും.
സ്റ്റേറ്റ് സിലബസിലും ഐസിഎസ്.സിലബസിലും സിബിഎസ് സി സിലബസിലും പത്താം ക്ലാസ് പഠനം പൂർത്തിയാക്കുന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനത്തിന് യോഗ്യത ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആദ്യഘട്ടം ഓൺലൈൻ ആയി പ്രവേശന പരീക്ഷ (SSET-25] പാസാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ക്ക് കൊല്ലം ജില്ലയിലെ ഓയൂരിലുള്ള ട്രാവൻകൂർ എൻജിനീയറിങ് കോളജ് ക്യാമ്പസിലുള്ള സൈനിക് ശിക്ഷൺ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ആയിരിക്കും പ്രവേശനം ലഭ്യമാക്കുക. പ്രവേശന പരീക്ഷ, ശാരീരിക ക്ഷമത, വൈദ്യപരിശോധന എന്നിവയിലെ മെറിറ്റ് അനുസരിച്ച് ആയിരിക്കും അന്തിമഘട്ട പ്രവേശനം. ജൂൺ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
www.sainikshikshan.com
+91 8281 849 217
Post a Comment