മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍, അവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍


മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മൂന്നുദിവസത്തേക്ക് ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം 20 മണിക്കൂറായി ഉയര്‍ത്തുമെന്നും നിലവില്‍ പ്രതിദിനം 10 മണിക്കൂറാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ഷിഫ്റ്റ്കള്‍ ഏര്‍പ്പെടുത്തുമെന്നും കണ്ണൂരില്‍ നിന്നും കടല്‍ മാര്‍ഗം ഡ്രഡ്ജര്‍ എത്തിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. ബ്രഡ്ജ് ചെയ്ത മണല്‍ നാളെ മുതല്‍ നീക്കംചെയ്യാന്‍ ആരംഭിക്കും. പൊഴി മുറിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം 20ന് ഔദ്യോഗികമായി ആരംഭിക്കും. ഇനി ഒരു മരണം മുതലപ്പൊഴിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം നിര്‍മ്മാണം നടത്തും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. പൊഴി മുറിക്കുന്നതിനുള്ള നടപടികള്‍ നാളെ തന്നെ ആരംഭിക്കുമെന്നും തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02