30 ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണം



എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായവും പഠന പിന്തുണ ക്ലാസുകളും ഉണ്ടാകും. ഈ വരുന്ന അധ്യയനവർഷം ഒൻപതാം ക്ലാസിലും അടു ത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുന്നുണ്ട്. ഈ വരുന്ന അധ്യയന വർഷം 5,6,8,9 ക്ലാസുകളിലും അടുത്ത വർഷംമുതൽ 5,6,7, 8,9,10 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കും. അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക് നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02