കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സിക്രട്ടറിയായി ബിജു നിടുവാലൂർ തെരഞ്ഞെടുക്കപ്പെട്ടു.



ചെറുതാഴം :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.കേരളത്തിലെ യുവാക്കളിലും കുട്ടികളിലും വ്യാപിക്കുന്ന ലഹരി ആസക്തിക്കെതിരേ ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ച് നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും.സമ്മേളനം കുസാറ്റ് റഡാർ സെൻ്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാപ്രതിസന്ധിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ കേരളത്തിലെ ഏത് പ്രദേശത്തും ഏത് കാലത്തും സംഭവിക്കാവുന്നതാണെന്നും അത് നേരിടാൻ ജാഗ്രതയും ശാസ്ത്രീയമായ ആസൂത്രണവും അനി വാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു. പുതിയ ജില്ലാ സെക്രട്ടറി ആയി ബിജു നിടുവാലൂർ തിരഞ്ഞടുക്കപ്പെട്ടൂ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01