ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് ആരംഭിച്ച വനിതാ ഇൻഡസ്ട്രിയൽ പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ രാഷ്ട്രീയത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാവേണ്ടതാണെന്നും സംരംഭങ്ങൾ ഉണ്ടാകണമെന്നും കേരളത്തിൽ നിലവിൽ 31 ശതമാനവും വനിതാ സംരംഭങ്ങളാണെന്നും സംരംഭങ്ങൾക്ക് സാധ്യതകൾ ഏറെയാണെന്നും മന്ത്രി പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌അഡ്വ. റോബർട്ട് ജോർജ്ജ് അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ്എക്‌സിക്യുട്ടീവ് എഞ്ചിനീയർ ആർ. മനോജ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. 60 സെന്റ് ഭൂമിയിൽ 92.80 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുള്ള ഒരു നില കെട്ടിടം 26 ലക്ഷം രൂപ ചെലവിട്ടാണ് പൂർത്തീകരിച്ചത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുകൂടി നിർമ്മിച്ച കെട്ടിടം വനിതാ സംരഭകർക്ക് വാടകയ്ക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പൈതൽ മലയിൽ ഒരേക്കർ ഭൂമിയിൽ നടപ്പിലാക്കാൻ പോകുന്ന ഡെസ്റ്റിനേഷൻ ടൂറിസം വികസന പദ്ധതിയുടെ ഡിപിആർ മന്ത്രി പ്രകാശനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി രാജേശ്വരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ. എസ് ലിസി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രമണി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. പി. രേഷ്‌മ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. മുനീർ, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ് ഇ. ചന്ദ്രൻ മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ടി. വി ശ്രീകാന്ത്, രാഷ്ട്രീയ പ്രതിനിധികളായ എം. സി. രാഘവൻ, എം. പി. രാധാകൃഷ്‌ണൻ, പി. പി ഉണ്ണിക്കൃഷ്‌ണൻ, എം. പി സാജൻ, എന്നിവർ പങ്കെടുത്തു.
WE ONE KERALA -NM
Post a Comment