തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്നും മാറ്റി സ്ഥാപിയ്ക്കുന്നുവെങ്കിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ അനുവദിയ്ക്കണമെന്ന ആവശ്യവുമായി ഭരണസമിതി. പഞ്ചായത്തിലെ 2, 4 വാർഡുകളിലായി 424 ഏക്കർ വ്യാപിച്ചു കിടക്കുന്ന ഇളമ്പ്രക്കോട് റിസർവ് വനമേഖല സുവോളജിക്കൽ പാർക്കിനായി പ്രയോജനപ്പെടുത്താമെന്നും അതിലൂടെ വിവിധ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. വിനോദ സഞ്ചാര മേഖലയായ ജഡായു പാറയോട് ചേർന്ന സ്ഥലമാണെന്നും ദേശീയ സംസ്ഥാനപാതക്ക് സമീപമാണിതെന്നും പഞ്ചായത്ത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.





0 Comments