കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി



കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01