ശ്രീകണ്ഠപുരം: റോയൽ എഡ്യുക്കേ ഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഗാമെഡിക്കൽ ക്യാംപ് ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു: റോയൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ.പി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. എം. വി. പത്മനാഭൻ, പി.കെ. നാരായണൻ, പി. കെ .ചന്ദ്രശേഖരൻ, ടി .വി.ഹരീന്ദ്രനാഥൻ, വി.കെ.രാഘവൻ, ആർ. വി. പവിത്രൻ എന്നിവർ പ്രസംഗിച്ചു. റോയൽ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ കിംസ് ശ്രീചന്ദ്, സൺ റൈസ് കണ്ണാശുപ്രതി എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യമെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്. കാർഡിയോളജി, പൾമനോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, കണ്ണ് ഗ്യാസ്ട്രോളജി വിഭാഗങ്ങളിലായി 228പേർ പങ്കെടുത്തു. ഹൃദദ്രോഗ വിഭാഗത്തിൽ ഡോ. ഗിരീഷ്, ഗ്യാസ്ട്രോളജി വിഭാഗത്തിൽ ഡോ. ഗൗരവ് എന്നിവർ നേതൃത്വം നൽകി.
WE ONE KERALA -NM


0 تعليقات