ജൽജീവൻ മിഷൻ; പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം-ജില്ലാ വികസന സമിതി



കണ്ണൂർ:-ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ റോഡുകളുടെ ശോച്യാവസ്ഥ പരമാവധി വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകളും കേബിളുകളുംമറ്റും വലിച്ചതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കാറില്ലെന്നും അനുമതി വാങ്ങിയല്ല പലപ്പോഴും പ്രവൃത്തി നടത്തുന്നതെന്നും യോഗത്തിൽ പരാതി ഉയർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്. ജലവിഭവ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.  നിർമ്മാണ പ്രവർത്തനങ്ങളിൽ ജാഗ്രത കാണിക്കണമെന്നും ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി മഴക്കാലത്തിനു മുമ്പ് മണ്ഡലം തിരിച്ച് അവലോകനം നടത്തണമെന്നും നിർദേശം നൽകി.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02