കൊല്ലത്ത് നിരോധിക പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പിക്ക് അപ്പ് വാൻ പൊലീസ് പിടികൂടി. ഡിവൈസറിൽ ഇടിച്ച് കയറിയ പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പിടികൂടിയ കൂൾ ഇനത്തിലെ പുകയില ഉൽപ്പന്നങ്ങൾ. ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ജിഎസ്ടി വിഭാഗവും പിക്ക് അപ്പ് വാനിനെ പിന്തുടർന്നിരുന്നു. അതിനിടെ, സംസ്ഥാന അതിര്‍ത്തിയായ വയനാട്ടിലെ മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ പിടിയിലായി. ഇവരിൽ നിന്ന് 18.909 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സുല്‍ത്താന്‍ ബത്തേരി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ആണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ആയത്. കോഴിക്കോട് അടിവാരം നൂറാംതോട് കെ ബാബു (44), കർണാടക വീരാജ്‌പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ ഇ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ ടി സിയില്‍ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പൊലീസ് പിടിച്ചത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.

Post a Comment