കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശിയും കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) , എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമയില്‍ അസോഷ്യേറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്സ്ആപ്പിലുടെ ലിങ്ക് അയച്ച്കൊടുക്കുകയായിരുന്നുഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലായത്.
WE ONE KERALA -NM
Post a Comment