പുതിയതെരുവിലെ ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ ഉടൻ പുന:പരിശോധിക്കണം. കെ.സുധാകരൻ എം.പി



പുതിയതെരു : ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ അടുത്തകാലത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ.സുധാകരൻ എം.പി. ആവശ്യപ്പെട്ടു. പുതിയതെരു വ്യാപാരിവ്യവസായി സംരക്ഷണ സമിതി നൽകിയ പരാതിയെ തുടർന്ന് കെ സുധാകരൻ എം പി ശനിയാഴ്ച വൈകുന്നേരം പുതിയതെരുവിലെത്തി ഗതാഗത പരിഷ്കരണം വിലയിരുത്തിയതിനു ശേഷമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പുതിയതെരുവിന്റെ ഹൃദയഭാഗമായ കാട്ടാമ്പള്ളി റോഡ് ജങ്ഷനിൽ യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തി' വൻമതിലാക്കി കെട്ടിമുട്ടിച്ചതിനെതുടർന്ന് ഉണ്ടായ ജനങ്ങളുടെ പ്രയാസം അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ശാസ്ത്രീയമായ രീതിയിൽ പൊതുജനങ്ങൾക്കുൾപ്പെടെ സഞ്ചാരസൗഹൃദമാകുന്ന വിധത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും വ്യാപാരികളോടും പൊതുജങ്ങളോടും അദ്ദേഹം പറഞ്ഞു. ഡിസിസി സെക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി കല്ലിക്കോടൻ രാകേഷ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഒ ചന്ദ്രമോഹൻ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് ബാബു കാട്ടാമ്പള്ളി, ചിറക്കൽ മണ്ഡലം പ്രസിഡണ്ട് ഹംസ ഹാജി, മാധ്യമപ്രവർത്തകൻ പി സജീവൻ, വ്യാപാരി വ്യവസായി സംരക്ഷണ സമിതി ചെയർമാൻ കെ അബ്ദുൽസലാം ഹാജി, സംരക്ഷണ സമിതി കൺവീനർ സുനിൽ പോത്തൻ, സംരക്ഷണ സമിതി വൈസ് ചെയർമാൻ പി എം അബ്ദുൽ മനാഫ് ഹാജി, സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് മലബാർ, കെ നാസർ, പി എം അമീർ, ലത്തീഫ് റെക്കോ, അബ്ദുൽ റഹ്മാൻ, സി എൻ മഹറൂഫ്, റഷീദ് താര, പി കെ റിയാദ്, മസൂദ്, നവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01