തൃശൂർ : മാളയിൽ കാണാതായ ആറു വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്ത കുട്ടിയെ കുളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. തൃശൂര്‍ മാളക്കടുത്ത് യുകെജി വിദ്യാര്‍ത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയല്‍വാസിയായ ജോജോയാണ്(20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലില്‍ ജോജോയും ഉണ്ടായിരുന്നു.
WE ONE KERALA -NM
Post a Comment