മയ്യിൽ: തവറുലിലെ പി.കെ. അക്ഷയ്(25), മയ്യിൽ പെരുമാച്ചേരിയിലെ അശ്വന്ത്(23) എന്നിവർക്കാണ് പരിക്കേറ്റത്. അക്ഷയുടെ പരിക്ക് ഗുരുതരമാണ്. മയ്യിൽ പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച്‌ചവൈകീട്ടാണ് സംഭവം. ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്തേക്കിറങ്ങി വേളം ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയിന്റെ ബൈക്കും മയ്യിൽ ഭാഗത്തു നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന അശ്വന്തിന്റെ ബൈക്കും കൂട്ടിയിടിക്കുയായിരുന്നു. ഉടൻ ഇരുവരെയും മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂരിലേക്കും മാറ്റുകയായിരുന്നു
WE ONE KERALA -NM
إرسال تعليق