കൊച്ചി: റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ആണ് പൊലീസ് പരിശോധന നടന്നത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. ഒൻപത് പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. യുവതലയിൽ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് വേടൻ. മഞ്ഞുമ്മൽ ബോയ് സിനിമയിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന്റെ വരികൾ വേടൻ്യാണ്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർ നടപടിയെടുക്കും. ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
WE ONE KERALA -NM
Post a Comment