ഹോർമുസിൽ യുഎസ് സംരക്ഷണയിൽ പോയ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു


ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകളിൽ വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സ്ഫോടനം. കടലിടുക്കിന്റെ തെക്കൻ തീരത്തിനു സമീപം ഒരു കപ്പലിനും, ജലപാതയുടെ കിഴക്കുഭാഗത്ത് മറ്റ് രണ്ട് കപ്പലുകൾക്കുമാണ് നാശനഷ്ടമുണ്ടായതെന്ന് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ കനത്ത വ്യോമ-നാവിക അകമ്പടിയോടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നും, സ്ഫോടനം തടയാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞില്ലെന്നും ഐആർജിസി അവകാശപ്പെട്ടു. അപകടത്തിൽപ്പെട്ട കപ്പലുകൾ ഏതൊക്കെയാണെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നോ രാജ്യാന്തര സമുദ്ര നിരീക്ഷണ ഏജൻസികളോ അമേരിക്കൻ പ്രതിരോധ വകുപ്പോ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ കഴിഞ്ഞ എട്ട് മാസത്തിനിടെ ഹോർ മുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി നൂറിലധികം കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.



Post a Comment

0 Comments