നാടിന്റെ രുചിയുണ്ട് കുടുംബ സംഗമം


മയ്യിൽ: മുല്ലക്കൊടി വയലിൽ വിളഞ്ഞ നെല്ലു കുത്തിയ അരിയിലൂടെ നാടിനെ അറിഞ്ഞ് കോയാടൻചോയിക്കുനിമ്മൽ തറവാട്ട് കുടുംബയോഗം നടന്നു.


മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ മുതിർന്ന അംഗങ്ങൾ വിളക്കു കൊളുത്തിയാണ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം ചെയർമാൻ കെ.സി. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ.സി. ചന്ദ്രൻ നമ്പ്യാർ കുടുംബ ചരിത്രം അവതരിപ്പിച്ചു. കെ.സി. നാരായണൻ കുട്ടി,  കെ.സി. ഗോപിനാഥൻ, കെ.സി. സോമൻ നമ്പ്യാർ, കെ.സി. ഹരികൃഷ്ണൻ, കെ.സി. രമണി.എം.വി. നാരായണൻ, എം. രവി,കെ.ഒ. ഭാസ്കരൻ നമ്പ്യാർ ,കെ സി സതി ,കെ.സി.ലീല എന്നിവർ സംസാരിച്ചു. വിവിധ താവഴികളെ കെ.കെ.അശോകൻ , കെ.സി. രാജൻ, കെ.സി. ബാലഭാസ്കരൻ, കെ.സി. പ്രേമവല്ലി .കെ.സി.സീമ,കെ.സി. പുഷ്പവല്ലി ,കെ.സി.രമണി എന്നിവർ പരിചയപ്പെടുത്തി. ആദ്യമായാണ് വിപുലമായ കുടുംബയോഗം നടക്കുന്നത് ജില്ലയിൽ നിന്നും പുറത്തു നിന്നുമായിഅഞ്ഞുറ്റമ്പതോളം ആളുകൾ പങ്കെടുത്തു വിവിധ കലാപരിപാടികളും നടന്നു.




Post a Comment

Previous Post Next Post

AD01