ഇരിട്ടി സംഗീത സഭയുടെ 25-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം


ഇരിട്ടി സംഗീത സഭയുടെ 25-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങു ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഹൗസ് ബിൽഡിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മനോജ് അമ്മ അധ്യക്ഷ വഹിച്ചു.

രക്ഷാധികാരി ഡോ. ജി ശിവരാമകൃഷ്ണൻ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സുരേഷ് ബാബു കെ, സുരേഷ് കുമാർ സി, കെ എം കൃഷ്ണൻ മാസ്റ്റർ, ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം, മഹേന്ദ്ര കുമാർ, സരിത പ്രകാശ്, എ കെ ഹസ്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സംഗീത സഭാ ഗായക സംഘത്തിൻ്റെ ഗാനമേളയും അരങ്ങേറി.




Post a Comment

Previous Post Next Post

AD01