വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം




തൃശൂര്‍: തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഹെയർപിൻ തിരിയുമ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 60ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01