ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) മരിച്ചു. ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു ലക്ഷ്മി.
ഒരു വർഷം മുമ്പാണ് ഒമാനിൽ ജോലിയിൽ പ്രവേശിച്ചത്.
മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു.
അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷമിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു.
മകൾ: നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിൻ്റെയും ഓമനയുടെയും മകളാണ് ലക്ഷ്മി.
Post a Comment