വാക്കുതർക്കം; എറണാകുളം പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാക്കൾ.

 

എറണാകുളം പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് സുഹൃത്തുക്കൾ. വാക്കുതർക്കത്തിനിടെയാണ് കക്കാട് സ്വദേശി അരുണിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചത്. ആക്രമണത്തിൽ അരുണിന് ഗുരുതര പരുക്കേറ്റു.അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച ജിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്. പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുൺ ഇന്നലെ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഈ സമയം ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചു എന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് ജിഷ്ണു കൃത്യം നടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Post a Comment

0 Comments