കണ്ണൂർ: കേരളത്തിലെ നിരത്തുകളിൽ 550 ക്യാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്. അശ്രദ്ധമായ ഡ്രൈവിങും കുറ്റകൃത്യങ്ങളും നടക്കുന്ന 550 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ പൊലിസ് പറയുന്നു. ചെറുവത്തൂർ തിമിരി ചെമ്പ്രകാനത്തെ എം.വി ശിൽപരാജിന് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. സുരക്ഷ ആവശ്യമുള്ള വ്യക്തികൾക്കും മറ്റ് ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണി നേരിടുന്നതിനാൽ വിവരാവകാശപ്രകാരം തിരുവനന്തപുരം സിറ്റിയിൽ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ വിവരം നൽകാനാവില്ലെന്നും പൊലിസിന്റെ മറുപടിയിലുണ്ട്. കൊല്ലം റൂറൽ 51, പത്തനംതിട്ട 28, ആലപ്പുഴ 72, ഇടുക്കി 72, കൊച്ചി സിറ്റി 60, എറണാകുളം റൂറൽ 11, കാസർകോട് 101, കോഴിക്കോട് സിറ്റി 40, തൃശൂർ സിറ്റി 68 എന്നിങ്ങനെ കാമറകൾ സ്ഥാപിക്കണമെന്നാണ് വിവരാവകാശ മറുപടിയിലുള്ളത്.
WE ONE KERALA -NM
Post a Comment