റെയില്‍വേ മാറുന്നു; ഇനി ശുചീകരണത്തിന് ഡ്രോണും; പുത്തന്‍ ചുവടുവയ്പ്പുമായി റെയില്‍വേ

 


തിരുവനന്തപുരം: ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ചുവടുവയ്പ്പുമായി റെയില്‍വേ. ഡ്രോണ്‍ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയുടെ സഹായമാണ് ശുചീകണത്തിന് പ്രയോജനപ്പെടുത്തുന്നത്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ (എന്‍.എഫ്.ആര്‍) കീഴിലുള്ള അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനിലാണ് രാജ്യത്ത് ആദ്യമായി ശുചീകണത്തിന് ഡ്രോണ്‍ സേവനം ഉപയോഗിച്ച് തുടങ്ങിയത്. സാധാരണ ജോലി ചെയ്യുന്നവര്‍ക്ക് എത്താന്‍ പ്രയാസമുള്ള ഭാഗങ്ങള്‍ വൃത്തിയാക്കുന്നതിലാണ് ഡ്രോണ്‍ സേവനം പ്രയോജനപ്പെടുത്തുന്നത്. ട്രെയിന്‍ കോച്ചുകളുടെ മുകള്‍ഭാഗം, റെയില്‍വേ സ്റ്റേഷന്റെ ഉയര്‍ന്ന ഭാഗങ്ങള്‍, എന്നിവ ശുചീകരിക്കാനാണ് ഡ്രോണ്‍ സേവനം ഉപയോഗപ്പെടുത്തുന്നത്. വെല്ലുവിളികളെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ന്ന സ്ഥലങ്ങളിലും സൂക്ഷ്മ പ്രതലങ്ങളിലും കാര്യക്ഷമമായി സഞ്ചരിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ കഴിയും. അപകടകരമായതോ ഉയര്‍ന്നതോ ആയ മേഖലകളില്‍ തൊഴിലാളികളുടെ ആവശ്യകത കുറച്ച് അപകട സാധ്യത കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും. പരമ്പരാഗത രീതികളേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ശുചീകരണം നടത്താന്‍ സാധിക്കും. കാലക്രമേണ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. പരീക്ഷണം വിജയിച്ചാല്‍ മറ്റ് സ്റ്റേഷനുകളിലേക്കും ഡ്രോണ്‍ സംവിധാനം വ്യാപിപ്പിക്കും.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01