മാങ്ങാട്ടിടം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിച്ചു ദിശ എന്ന പേരിൽ നിർമ്മലഗിരി കോളേജിൽ നടന്ന പരിപാടി റിട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി ഉത്തമൻ ഉൽഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡണ്ട് കെ നാണു അധ്യക്ഷനായിരുന്നു കോളേജ് പ്രിൻസിപ്പൽ ഡോ: ടി കെ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി നിർമ്മലഗിരി കോളേജ് വികാരി ഫാ. ഡോ:തോമസ് കൊച്ചു കരോട്ട് അനുഗ്രഹ ഭാഷണം നടത്തി, പരിശീലകൻ പ്രദീപൻ മാലോത്ത്, ദിശ കോഡിനേറ്റർ ബേബി ജോസഫ്, സി.കെ അഷറഫ് ,സിവി പ്രീതൻ, അർച്ചന സത്യൻ, സത്യൻ വെള്ളോത്ത് തുടങ്ങിയവർ സംസാരിച്ചു എഴുത്തു പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 8ാം തരത്തിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കാവശ്യമായ വ്യക്തിത്വ വികസനം, സഹവാസ ക്യാമ്പ്, തുടങ്ങിയവയാണ് ഒരു വർഷത്തെ പരിശീല ഭാഗമായി നടത്തുന്നത് കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ സംഘടിപ്പിക്കും പരിശീലനം പൂർണമായും സൗജന്യമായാണ് സൗഹൃദ വേദി നടത്തുന്നത്.
WE ONE KERALA -NM
Post a Comment