പാലക്കാട് ബസ്സിന് അടിയില്‍പ്പെട്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം


പാലക്കാട് മണ്ണാര്‍ക്കാട് ബസ്സിന് അടിയില്‍പ്പെട്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പത്തിരിപ്പാല മണ്ണൂര്‍ പനവചപ്പറമ്പില്‍ പ്രസന്നകുമാരി (56) ആണ് മരിച്ചത്. സ്റ്റാന്റില്‍ നിന്നും പുറത്തേക്കെടുത്ത സ്വകാര്യ ബസ് പ്രസന്നകുമാരിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പയ്യോളി അയനിക്കാട് പെട്രോള്‍ പമ്പിനു സമീപം പിക്കപ്പ് വാനിനു തീപിടിച്ച് അപകടം. വടകര അഗ്‌നി രക്ഷാനിലയത്തില്‍ നിന്നും ഒരു യൂണിറ്റ് എത്തി തീയണച്ചു. കോഴിക്കോട് നടക്കാവ് പി.കെ. സുനാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ പി. വിജിത്ത്കുമാര്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ ഒ. അനിഷ്, ഫയര്‍ ഓഫിസര്‍മാരായ എ. ലിജു, സഹീര്‍ പി.എം, അമല്‍ രാജ് ഒ.കെ., റഷീദ് കെ.പി., സി.ഹരിഹരന്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.



Post a Comment

أحدث أقدم

AD01