കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണ് അപകട ഭീഷണിയായി പാനൂരിലെ മത്തിക്കളംകുന്ന്


പുത്തൂർ വില്ലേജിലെ ഈ കുന്നിൽ ആഴത്തിൽ നീർച്ചാലുകൾ രൂപപ്പെട്ടതാണ് അപകട ഭീക്ഷണിയുയർത്തുന്നത്. കെ.പി.മോഹനൻ എം എൽ എ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ പി. നിഷ്ന, ടി. സജീവൻ തുടങ്ങിയവർ വ്യാഴാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചു. 

കൈവേലിക്കൽ മത്തിക്കളം കുന്നിൽ നേരത്തെ നടന്നിരുന്ന ചെങ്കൽ ഘനനമാണ്  ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.  മഴയത്ത് കുന്നിന് വന്ന വിള്ളലുകളും മറ്റും പരിസരവാസികളിൽ ഭീതിയുണർത്തുകയാണ്. 


കുന്നിൽ 30 മീറ്ററോളം വിള്ളലുകളുണ്ടായിട്ടുണ്ട്. സമീപത്തെ കിണറുകളിൽ ചെളിവെള്ളം വന്ന് നിറഞ്ഞിട്ടുണ്ട്. താഴ്‌വാരത്ത് ഇരുപതോളം വീടുകളുള്ള ഇവിടെ മറ്റൊരു ചൂരൽമലയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.



Post a Comment

أحدث أقدم

AD01