പൂജപ്പുര : സർവീസിൽ നിന്ന് വിരമിക്കുന്ന സ്കോൾ കേരള എറണാകുളം ജില്ലാ കോർഡിനേറ്റർ ഇബ്രാഹിം എ. കെ., മലപ്പുറം ജില്ലാ കോർഡിനേറ്റർ ഗിരിജ പി. സി. എന്നിവർക്ക് സംസ്ഥാന ഓഫീസിൽ യാത്രയയപ്പ് നൽകി. സ്കോൾ കേരളയുടെ ഉപഹാരം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമവും സെക്രട്ടറി സിനി സാബുവും സ്കോൾ കേരള എംപ്ലോയീസ് യൂണിയൻ്റെ ഉപഹാരം യൂണിയൻ ജനറൽ സെക്രട്ടറി ബിനോജ് കുമാർ കെ.പിയും ട്രഷറർ വിക്രമൻ നായരും നൽകി. ജയപ്രകാശ് എൻ. എൻ. അധ്യക്ഷനായി. അഞ്ജന എം.എസ്, ഇന്ദു ജി, അമ്പിളി വി, നിയാസുദ്ദീൻ എ, സിനി വിദ്യ ആർ, ഗിരീഷ് കുമാർ, നദീറ ബി. എച്ച്. എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
إرسال تعليق