യാത്രക്കാരനുമായി തർക്കം; കെഎസ്ആർടിസി ബസിൽ കയറിയ കോൺഗ്രസ് നേതാവ് ഐഷാ പോറ്റിക്കെതിരെ കൊട്ടാരക്കരയിൽ പ്രതിഷേധം.

 

‌കെഎസ്ആർടിസി ബസിൽ കോൺഗ്രസ് നേതാവ് ഐഷാ പോറ്റിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. പ്രിയദർശനി ബസിൻ്റെ നൂറാം ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ മധുരം വിതരണം ചെയ്തതിനെ തുടർന്ന് ബസ് വൈകിയതാണ് യാത്രക്കാരനെ പ്രകോപിച്ചത്.
ഐഷാ പോറ്റിയും യാത്രക്കാരനും തമ്മിലാണ് തർക്കമുണ്ടായത്.ബസ് വൈകുന്നതിൽ യാത്രക്കാരൻ പ്രതിഷേധിക്കുകയായിരുന്നു. രാഷ്ട്രീയം തലയ്ക്കു പിടിച്ചാൽ അങ്ങനെയൊക്കെ തോന്നും എന്നായിരുന്നുവെന്ന ഐഷാ പോറ്റിയുടെ മറുപടിയിൽ മറ്റ് യാത്രക്കാരും പ്രകോപിതരാകുകയായിരുന്നു.



إرسال تعليق

0 تعليقات