വന്യജീവി അക്രമത്തിനെതിരെ ജാഥാസ്വീകരണ പരിപാടി സ: ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

 





ഇരിട്ടി : കർഷക മുന്നേറ്റ ജാഥക്ക് ഇരിട്ടിയിൽ വരവേൽപ്പ് നൽകി . രാവിലെ തന്തോട് കവലയിൽ വെച്ച് നൂറ് കണക്കിനാളുകൾ ചേർന്ന് ജാഥയെ വരവേറ്റു. തന്തോട് നിന്നും പ്രകടനമായി ഇരിട്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിലേക്ക് ജാഥയെത്തി. വഴി നീളെ വർഗ്ഗ ബഹുജന സംഘടനകൾ അഭിവാദ്യം ചെയ്തു. ജാഥാ ലീഡർ ഇ പി ജയരാജൻ, മാനേജർ വത്സൻ പനോളി എന്നിവരെ കർഷക സംഘം മട്ടന്നൂർ, ഇരിട്ടി, പിണറായി ഏരിയാ, വില്ലേജ് കമ്മിറ്റികൾ ഹാരമണിയിച്ച് വരവേറ്റു. കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, എൻ അശോകൻ, ഇ പി രമേശൻ, കെ വി സക്കീർ ഹുസൈൻ എന്നിവർ ഇരുവരെയും ഷാളണിയിച്ചു. സ്വീകരണ പൊതുയോഗത്തിൽ പി പി അശോകൻ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, എൻ ആർ സക്കീന, ജാഥാ ലീഡർ ഇ പി ജയരാജൻ, മാനേജർ വൽസൻ പനോളി, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01