കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു പുതിയ ലക്ഷണങ്ങൾ



കൊവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ നമ്മളില്‍ പലരും സാധാരണ ലക്ഷണങ്ങളുമായി പരിചിതരാണ്. പനി, ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ഗന്ധം നഷ്ടപ്പെടല്‍, രുചി നഷ്ടപ്പെടല്‍ അങ്ങനെ പലതും. എന്നാല്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ അത്ര അറിയപ്പെടാത്ത രണ്ട് ലക്ഷണങ്ങള്‍ കൂടി പ്രത്യക്ഷപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു. 'കൊവിഡ് ഇന്ത്യയുള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അണുബാധയില്‍ ഭൂരിഭാഗവും ഗുരുതരമല്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തവണ മുന്‍കാല കൊവിഡ് ലക്ഷണങ്ങളുമായി ബന്ധമില്ലാത്ത രണ്ട് അസാധാരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വയറിളക്കം, കണ്‍ജങ്ക്റ്റിവിറ്റിസ് (ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുളള കണ്ണ്) എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍.

WE ONE KERALA -NM 



Post a Comment

0 Comments