പുത്തൂർ വില്ലേജിലെ ഈ കുന്നിൽ ആഴത്തിൽ നീർച്ചാലുകൾ രൂപപ്പെട്ടതാണ് അപകട ഭീക്ഷണിയുയർത്തുന്നത്. കെ.പി.മോഹനൻ എം എൽ എ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ പി. നിഷ്ന, ടി. സജീവൻ തുടങ്ങിയവർ വ്യാഴാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചു.
കൈവേലിക്കൽ മത്തിക്കളം കുന്നിൽ നേരത്തെ നടന്നിരുന്ന ചെങ്കൽ ഘനനമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. മഴയത്ത് കുന്നിന് വന്ന വിള്ളലുകളും മറ്റും പരിസരവാസികളിൽ ഭീതിയുണർത്തുകയാണ്.
കുന്നിൽ 30 മീറ്ററോളം വിള്ളലുകളുണ്ടായിട്ടുണ്ട്. സമീപത്തെ കിണറുകളിൽ ചെളിവെള്ളം വന്ന് നിറഞ്ഞിട്ടുണ്ട്. താഴ്‌വാരത്ത് ഇരുപതോളം വീടുകളുള്ള ഇവിടെ മറ്റൊരു ചൂരൽമലയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.








0 Comments