തിരുവനന്തപുരത്ത് അജ്ഞാത വസ്തു തീരത്തടിഞ്ഞു

 


തിരുവനന്തപുരം:അജ്ഞാത വസ്തു തീരത്തടിഞ്ഞു. തിരുവനന്തപുരം വലിയതുറയിലാണ് ഇന്നലെ രാത്രിയോടെ വലിയ ഭാരമുള്ള ചതുരാകൃതിയിലുള്ള വസ്തു കടലിന്റെ തീരത്ത് എത്തിയത്.

അതോടൊപ്പം കണ്ടെയ്നറിന്റെ ഭാഗങ്ങളും കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളാണ് അജ്ഞാത വസ്തു കണ്ടതും തീരത്ത് എത്തിച്ചതും.
വിദഗ്ധസംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ചെറിയ തുറയിൽ ഒരു മൃതദേഹം കരയ്ക്ക് അടിഞ്ഞിട്ടുണ്ട്.
പുരുഷന്റെ മൃതദേഹമാണ്. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ആരുടെയെങ്കിലും മൃതദേഹമാണോ എന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

AD01