ഇരിട്ടി: ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
സഭ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ അധ്യക്ഷനായി.നഗരസഭ കൌൺസിലർ വി പി അബ്ദുൽ റഷീദ്, എ പി ബേബി മാസ്റ്റർ, കെ സി ജോസ്, ഷാജി ജോസ്, എ കെ ഹസ്സൻ മാസ്റ്റർ, പി പി ജയപ്രകാശ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്മേഷ് പായം, പ്രകാശ് പാർവണം, സരിത പ്രകാശ്, കണ്ണൂർ നാസർ, മിനി രാജീവ്, മനോജ് എം കെ എന്നിവരെ ആദരിച്ചു.
ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ അമ്മ മനോജ് നേതൃത്വം നൽകിയ മെഗാഗാനമേളയും തുടർന്ന് സംഗീതജ്ഞൻ കൊല്ലം ജി. ബാലമുരളി, ഡോ. നാരായണ പ്രകാശ് (മൃദംഗം), ആര്യദത്ത (വയലിന്) എന്നിവര്‍ ചേർന്നൊരുക്കിയ സംഗീതകച്ചേരിയും അരങ്ങേറി. സമ്മാന കൂപ്പൺ നറുക്കെടുപ്പും നടത്തി.





0 Comments