സിപിഐ എം നേതാവ്‌ എം പി പത്രോസ് അന്തരിച്ചു




കൊച്ചി: സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം പി പത്രോസ് (73) അന്തരിച്ചു. വെള്ളി പുലർച്ചെ 2.30 ഓടെ പാറക്കടവ് പഞ്ചായത്ത് കുന്നപ്പിള്ളിശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മൃതദേഹം അങ്കമാലി എൽഎഫ് ആശുപത്രിയിൽ. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന്. പാർടി ആലുവ ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇഷ്ടിക നിർമാണ തൊഴിലാളിയായും വെറ്റിലതൊഴിലാളിയായും പ്രവർത്തിച്ച പത്രോസ്‌ ഈ മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നയാളാണ്‌. ഭാര്യ: മേരി. മക്കൾ: ജയിസൺ, ജിൻസൺ. ജിൻസി (ദുബായ്).



Post a Comment

Previous Post Next Post

AD01