പത്താം വർഷവും നൂറുമേനിയുമായി കാരക്കുണ്ട് ഡോൺ ബോസ്കോ സ്കൂൾ


പരിയാരം: പരിമിതികളോട് പൊരുതി കാരക്കുണ്ട് ഡോൺ ബോസ്കോ സ്പ‌ീച്ച് ആൻഡ് ഹിയറിംഗ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികൾ നേടിയത് നൂറുമേനി. ഈ വർഷം 19 വിദ്യാർഥികളാണ് പ്ലസ്‌ടു പരീക്ഷ എഴുതി ഉയർന്ന ഗ്രേഡ് നേടിയത്. പത്താം വർഷം കാരക്കുണ്ട് ഡോൺ ബോസ്കോ സ്‌കൂളിന് നൂറുമേനി നല്കിയത് ഇവരുടെ പരിശ്രമമാണ്. ഐറിൻ ജോസഫ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്നേടി. 


വിജയത്തിനായുള്ള തീവ്രമായ പരിശ്രമം ഒരിക്കലും പരാജയപ്പെടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാർഥികൾ. അവർ ഈ വിജയം സമർപ്പിക്കുന്നത് തങ്ങളുടെ അധ്യാപകർക്കാണ്. എയ്ഡഡ് സ്ഥാപനമായി പത്ത് വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥിര നിയമനം ലഭിക്കാത്ത അധ്യാപകർ വിദ്യാർഥികൾക്കായി രാപകൽ പരിശ്രമിച്ചതിൻ്റെ ഫലമാണ് ഈ വിജയം. സ്ഥി ര നിയമനത്തിനായി സർക്കാരിൻ്റെ കനിവിനായി കാത്തിരിക്കുന്ന അധ്യാപകർക്കു നേരെ ഇനിയും കണ്ണടയ്ക്കരുതെന്ന പ്രാർഥനയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉള്ളത്.



Post a Comment

Previous Post Next Post

AD01