തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1.843 കിലോഗ്രാം കഞ്ചാവുമായ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ തലശ്ശേരി പൊലീസ് 2 ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടുന്നത്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പരിശോധിച്ചപ്പോള്‍ ഇവരുടെ ബാഗില്‍ നിന്നും 1.843 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മോഹിത്ത് കുമാര്‍, സുധേഷ് ദോഹരെ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ് എന്പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തലശ്ശേരി എസ് ഐ പി വി പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.