കണ്ണൂർ നിയമസഭാ നിയോജക മണ്ഡലം വിജയതിലകം 25 സംഘടിപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ മണ്ഡലത്തിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു കണ്ണൂർ ചേംബർ ഹാളിൽ രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ പി കെ അൻവർ അധ്യക്ഷനായി. സിനിമാതാരം കെ എസ് ജോബി മുഖ്യ പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ കെ സി സുധീർ, എം ഉണ്ണികൃഷ്ണൻ, പി സി അശോകൻ, കെ ധീരജ്, പി പി ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ എം ടി സുധീന്ദ്രൻ സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു.
WE ONE KERALA -NM
إرسال تعليق